ഭൂമിശാസ്ത്രം
പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതീഹ്യമുറങ്ങുന്ന വായില്ല്യാംകുന്ന് സമീപ പ്രദേശങ്ങളും ചേര്‍ന്നതാണ്
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്. നിഷ്ക്കളങ്കരും സ്നേഹസമ്പന്നരുമായിട്ടുള്ള ജനങ്ങളും പ്രകൃതിരമണീയമായ ഭൂപ്രദേശങ്ങളുമാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. വടക്ക് തുപ്പനാട് പുഴയും തെക്ക് ചെറുമലനിരകളും ഈ ഗ്രാമപഞ്ചായത്തിന്റെ പ്രകൃതിരമണീയതയ്ക്ക് മാറ്റ് കൂട്ടുന്നു. വടക്ക് തുപ്പനാട് പുഴയും കീഴക്ക് കോങ്ങാട് ഗ്രാമപഞ്ചായത്തും തെക്ക് അമ്പലപ്പാറ ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് ശ്രീകൃഷ്ണപുരം (ഗ്രാമപഞ്ചായത്തും അതിരുകളായി 3971 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തില്‍ വ്യത്യസ്ത പ്രകൃതി വിദവുകളുമോന്തി പരിപാലിക്കുന്ന ഭൂവിദാഥമാണ് കൂടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്