പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

എം.കെ.ബീന

പ്രസിഡൻ്റ്

സി. കൃഷ്ണൻകുട്ടി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.ശ്രീലത

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം.സുബ്രഹ്മണ്യന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരിജ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജിത്ത് . കെ . എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്District (ജില്ല) : Palakkad (പാലക്കാട്)Block (ബ്ലോക്ക്) : Sreekrishnapuram (ശ്രീകൃഷ്ണപുരം)Total Population (ജനസംഖ്യ) : 28,086Males (പുരുഷന്‍മാര്‍) : 13,378Females (സ്ത്രീകള്‍) : 14,708പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍, ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടമ്പഴിപ്പുറം വില്ലേജുപരിധിയിലുള്ള ഈ പഞ്ചായത്തിന്റെ വിസ്തൃതി 39.71 ചതുരശ്രകിലോമീറ്ററാണ്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തുപ്പനാടുപുഴയും, തെക്കുഭാഗത്ത് പാളമല, പാട്ടിമല, ചെരട്ടിമല എന്നീ മലനിരകളും, കിഴക്കുഭാഗത്ത് കോങ്ങാട്, കരിമ്പ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ് പഞ്ചായത്തുകളുമാണ്. 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ മലബാര്‍ ജില്ലാ ബോര്‍ഡിന്റെ ഭാഗമായിരുന്ന കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് 1962 നവംബര്‍ 20-നാണ് രൂപീകരിക്കപ്പെട്ടത്. ഐതിഹ്യപ്രസിദ്ധമായ വായില്ല്യാംകുന്ന് എന്ന വള്ളുവനാടന്‍ ഗ്രാമത്തിന്റെ ഇന്നത്തെ പേരാണ് കടമ്പഴിപ്പുറം. 1963-ല്‍ പഞ്ചായത്തുകള്‍ രൂപീകരിച്ചപ്പോള്‍, കടമ്പഴിപ്പുറത്തിനു പുറമേ ആലങ്ങാട്, പുല്ലുണ്ടുശ്ശേരി, പുലാപറ്റ എന്നീ അംശങ്ങള്‍ കൂടി ചേര്‍ത്താണ് ഇന്നത്തെ കടമ്പഴിപ്പുറം പഞ്ചായത്ത് രൂപീകരിച്ചത്.

കൂടുതൽ വായിക്കുക