ഓപ്പറേഷൻ തൂഫാൻ 2.0
September 28, 2026
ഓപ്പറേഷൻ തൂഫാൻ 2.0
കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത്
കേരള പോലീസ് - തദ്ദേശസ്വയംഭരണ വകുപ്പ്
സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന "ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്" തൂഫാൻ 2.0 യുടെ ഭാഗമായി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തും
പരിപാടിയുടെ ഭാഗമായി ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബീന എം. കെ തൂഫാൻ പതാക ഉയർത്തി. തുടർന്ന് സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് സ്ട്രീമിംഗ്, ലഹരി വിരുദ്ധ പ്രതിജ്ഞ,തൂഫാൻ വാരിയേഴ്സിന് ബാഡ്ജ് വിതരണം എന്നിവ നടന്നു. പരിപാടിയിൽ ശ്രീകൃഷ്ണപുരം S.I ശ്രീ. ഷിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ കൃഷ്ണൻകുട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.സുബ്രഹ്മണ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗിരിജ, മറ്റ് ജനപ്രതിനിധികൾ, സെക്രട്ടറി ശ്രീ. കെ.എസ് ശ്രീജിത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത സന്നദ്ധ തൂഫാൻ വാരിയേഴ്സ് എന്നിവർ പങ്കെടുത്തു.