ഒറ്റ നോട്ടത്തില്‍
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്
District (ജില്ല) : Palakkad (പാലക്കാട്)
Block (ബ്ലോക്ക്) : Sreekrishnapuram (ശ്രീകൃഷ്ണപുരം)
Total Population (ജനസംഖ്യ) : 28,086
Males (പുരുഷന്‍മാര്‍) : 13,378
Females (സ്ത്രീകള്‍) : 14,708
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍, ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടമ്പഴിപ്പുറം വില്ലേജുപരിധിയിലുള്ള ഈ പഞ്ചായത്തിന്റെ വിസ്തൃതി 39.71 ചതുരശ്രകിലോമീറ്ററാണ്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തുപ്പനാടുപുഴയും, തെക്കുഭാഗത്ത് പാളമല, പാട്ടിമല, ചെരട്ടിമല എന്നീ മലനിരകളും, കിഴക്കുഭാഗത്ത് കോങ്ങാട്, കരിമ്പ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ് പഞ്ചായത്തുകളുമാണ്.